കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു. തന്റെ പൊതുപരിപാടികൾ നടത്തുന്ന വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ചാണ് പാപ്പാ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പാപ്പാ മൂന്നാഴ്ചയ്ക്കുള്ളില്‍ അടുത്ത വാക്സിൻ സ്വീകരിക്കും.

ഫൈസർ വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിൻ ആണ് പാപ്പാ സ്വീകരിച്ചത്. ഇതേ തുടർന്ന് വത്തിക്കാനിൽ വാക്സിൻ നൽകുന്നതിനുള്ള ക്യാമ്പയിൻ ആരംഭിച്ചു. ബെനഡിക്റ്റ് പതിനാറാമൻ പപ്പായും വാക്സിൻ സ്വീകരിക്കും എന്ന് അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി അറിയിച്ചിരുന്നു. എല്ലാ വത്തിക്കാൻ ജീവനക്കാർക്കും ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിലെ മെഡിക്കൽ ഉദ്യോഗസ്ഥർ വാക്സിൻ നൽകും.

വത്തിക്കാനിൽ ആദ്യം വാക്സിൻ സ്വീകരിക്കുന്നത് ഫ്രാൻസിസ് പാപ്പാ ആണെങ്കിലും വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട് പുറത്തു വിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.