ഫ്രാൻസിസ് പാപ്പായും ജർമ്മൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ഒക്ടോബർ 25 -ന് രാവിലെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ ജർമ്മൻ പ്രസിഡണ്ട് ഫ്രാങ്ക് – വാൾട്ടർ സ്റ്റയ്ൻമയറുമായി കൂടിക്കാഴ്ച നടത്തി. അതിനു ശേഷം പ്രസിഡന്റ് വത്തിക്കാന്റെ വിദേശകാര്യാലയത്തിന്റെ സെക്രട്ടറി, ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമായും വത്തിക്കാന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനുമായും ചർച്ചകൾ നടത്തി.

ചർച്ചകളിൽ അടുത്ത കാലത്ത് ജർമ്മനിയിലെ അഭ്യന്തര രാഷ്ട്രീയ വികാസങ്ങളും തുടർന്ന് ഇരു രാജ്യങ്ങളെയും ബാധിക്കുന്ന കുടിയേറ്റവും വിവിധ അന്തർദ്ദേശീയ സംഘർഷങ്ങളും പ്രശ്നങ്ങളുടെ പരിഹാരത്തിന് പരസ്പരമുള്ള പ്രതിബദ്ധതയും വിഷയങ്ങളായി.

പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയിൽ ജർമ്മൻ പ്രസിഡന്റ് പാപ്പായ്ക്ക് പരിശുദ്ധ കന്യകയുടെയും ജീവന്റെ വൃക്ഷത്തിന്റെയും ഒരു ചിത്രം സമ്മാനിച്ചു. പരിശുദ്ധ പിതാവ് തിരിച്ച് അദ്ദേഹത്തിന് 2021 -ലെ ‘സമാധാനത്തിന്റെ സന്ദേശ’വും മാനവ സാഹോദര്യ പ്രമാണത്തിന്റെ ഒരു പതിപ്പും വത്തിക്കാനിലെ പ്രസിദ്ധീകരണം (LEV) പുറത്തിറക്കിയ 27 മാർച്ച് 2020 -ലെ ‘സ്റ്റാസിയോ ഓർബിസ്’ (Statio Orbis) ന്റെ ഒരു ഗ്രന്ഥവും ജർമ്മൻ ഭാഷയിൽ ആലേഖനമുള്ള മോശയുടെ മൊസയ്ക്കും സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.