ആടുകളുടെ മണമുള്ള ഇടയന്മാരാവുക: വൈദികരോട് മാര്‍പാപ്പ

ആടിന്റെ മണമുള്ള ഇടയന്മാരാകണം വൈദികരെന്ന് മാര്‍പാപ്പ. റോമിലെ സെന്റ് ലൂയിസ് ഓഫ് ഫ്രഞ്ച് ഹോസ്റ്റലിലെ 19 ഫ്രഞ്ച് വൈദികാര്‍ത്ഥികളോട് സംസാരിക്കവേയാണ് പാപ്പാ ഇക്കാര്യം ഊന്നിപ്പറഞ്ഞത്.

‘മികച്ച വൈദികരായും വൈദികന്റെ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരായും സന്തോഷത്തിന്റെ സുവിശേഷം പ്രസംഗിക്കാന്‍ കഴിവുള്ളവരായും മാറാന്‍ റോമിലെ യൂണിവേഴ്‌സിറ്റി പഠനത്തിലൂടെ നിങ്ങള്‍ക്ക് കഴിയും. പക്ഷേ, നിങ്ങള്‍ പഠിച്ച സിദ്ധാന്തങ്ങള്‍ മാത്രം പ്രാവര്‍ത്തികമാക്കാനായി ഒരിടത്തേയ്ക്കും ഇറങ്ങിത്തിരിക്കരുത്. മറിച്ച് എവിടെ ശുശ്രൂഷ ചെയ്യുന്നോ അവിടുത്തെ സാഹചര്യവും ആളുകളേയും മനസിലാക്കിയും അറിഞ്ഞും സ്‌നേഹിച്ചും വേണം നിങ്ങളുടെ ദൗത്യം ചെയ്യാന്‍” – പാപ്പാ പറഞ്ഞു. “ആടുകളുടെ മണമുള്ള ഇടയന്മാരാവുക എന്ന് ചുരുക്കം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വൈദികരെന്നാല്‍ തന്റെ ജനത്തോടൊപ്പം ജീവിക്കുകയും സന്തോഷിക്കുകയും കരയുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കണമെന്നും സ്വന്തം മഹിമയേക്കാള്‍ ദൈവത്തിനും ചുറ്റിലുമുള്ള ജനങ്ങള്‍ക്കും വേണ്ടി അദ്ധ്വാനിക്കുന്നവനാകണമെന്നും പാപ്പാ വൈദികാര്‍ത്ഥികളോട് പറഞ്ഞു. വി. യൗസേപ്പിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്ന് പാപ്പാ അവരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.