ഇടവക വികാരിയുടെ വഴിയെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പാപ്പ

2015 നവംബർ 15 നു ലൂതറൻ ഇവാൻഞ്ചെലിക്കൽ സഭയുടെ പ്രതിനിധികളുമായി ഫ്രാൻസീസ് പാപ്പ റോമിൽ ഒരു കൂടിക്കാഴ്ച നടത്തി. ആ കൂടിക്കാഴ്ചയിൽ ജൂലിയൂസ് എന്നു പേരുള്ള ഒരു ആൺകുട്ടി ഫ്രാൻസീസ് പാപ്പയോട് ഒരു ചോദ്യം ചോദിച്ചു. മാർപാപ്പ എന്ന നിലയിൽ അങ്ങേക്ക് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് എന്താണ്?

മാർപാപ്പയുടെ വളരെ വ്യക്തിപരവും ലളിതവുമായ മറുപടി ശ്രദ്ധേയമാണ്. പാപ്പ പറഞ്ഞു:

“ ഉത്തരം ലളിതമാകുന്നു. ഞാൻ നിങ്ങളോട് എതു ഭക്ഷണമാണ് കൂടുതൽ ആസ്വദിക്കുന്നത് എന്നു ചോദിച്ചാൽ നിങ്ങൾ പറയും കേക്ക് , ഡെസേർട്ട്. അങ്ങനെ പറയില്ലേ നിങ്ങൾ? പക്ഷേ എല്ലാം കുറെശ്ശെയെങ്കിലും നമ്മൾ ഭക്ഷിക്കണം. യാർത്ഥത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഒരു ഇടവക വികാരിയായിരിക്കുന്നതിലാണ് ഒരു ഇടയനായിരിക്കുന്നതിൽ. എനിക്ക് പേപ്പർ വർക്കുകൾ ഇഷ്ടമല്ല. അത്തരം ജോലികൾ എനിക്കിഷ്ടമല്ല. ഔപചാരികമായ അഭിമുഖങ്ങൾ നൽകുന്നതിൽ എനിക്കു താൽപര്യമില്ല – ഇത്    ഔപചാരികമായ ഒരു ചടങ്ങല്ല, ഇത് ഒരു കുടുംബമാണ്!   പക്ഷേ ഞാൻ അതു ചെയ്യാൻ ബാധ്യസ്ഥനാണ്. ഞാൻ എന്താണ് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ? അതു ഇടവക ജോലിയാണ്. ഒരിക്കൽ ഞാൻ ദൈവശാസ്ത്ര ഫാക്കൽറ്റിയിലെ  റെക്ടറായിരുന്നു. പക്ഷേ ഞാൻ അതിനടുത്തുണ്ടായിരുന്ന പള്ളിയിലെ വികാരിയുമായിരുന്നു.  കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നതിലും അവർക്കു വേണ്ടി ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിക്കുന്നതും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. അവിടെ എകദേശം 250 കുട്ടികൾ ഉണ്ടായിരുന്നു. അവരെ ശാന്തമാക്കി ഇരുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു .”

“കുട്ടികളോട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്… നീ ഒരു കുട്ടിയായതുകൊണ്ട് ഒരു പക്ഷേ നിനക്ക് എന്നെ മനസ്സിലാകുമായിരിക്കും. നിങ്ങൾ കുട്ടികൾ നിഷ്കളങ്കമായ ചോദ്യങ്ങളെ ചോദിക്കുകയുള്ളു, ത്വാതികമായ ചോദ്യങ്ങൾ അവർ ചോദ്യക്കാറില്ല .. എന്തുകൊണ്ട് അതു സംഭവിച്ചു? അതെന്താ അങ്ങനെ?  ഒരു ഇടവക വികാരിയായിരിക്കുന്നതിലും ഇടവക ജോലി ചെയ്യുന്നതിലും ഞാൻ ഏറെ സന്തോഷിച്ചിരുന്നു. കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവിടാൻ എനിക്കിഷ്ടമായിരുന്നു. അവരോടു സംസാരിക്കാൻ അവരെ പഠിപ്പിക്കാൻ .ഒരു ഇടവക വികാരിയുടെ വഴിയെ സഞ്ചരിക്കുന്ന മാർപാപ്പയാകാനാണ് എനിക്കിഷ്ടം..”

“ശുശ്രൂഷ, ഞാൻ അതു ആസ്വദിക്കുന്നു. എന്ന പറഞ്ഞാൽ നന്മ ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ രോഗികളെ സന്ദർശിക്കുമ്പോൾ അല്ലങ്കിൽ നിരാശയിലോ ദു:ഖത്തിലോ കഴിയുന്നവരുമായി സംസാരിക്കുമ്പോൾ ഞാനതു പ്രത്യേകം ശ്രദ്ധിക്കും. തടവറകളിൽ സന്ദർശനത്തിനു പോകാൻ ഞാൻ ഇഷ്ടപ്പെടുന്നു. അവരോടു സംസാരിക്കുമ്പോൾ ഞാൻ എന്നോടു പലതവണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എന്തുകൊണ്ട് അവർ ഇതിനകത്ത് ഞാൻ പുറത്ത്? അപ്പോൾ യേശുവിന്റെ രക്ഷ ഞാൻ അനുഭവിക്കുന്നു. യേശുവിനു എന്നേടുള്ള സ്നേഹം ഞാൻ തിരിച്ചറിയുന്നു. കാരണം എന്നെ രക്ഷിച്ചത് അവനാണ്. ഞാൻ അവരെപ്പോലെ ഒരു പാപിയാണ് പക്ഷേ ദൈവം എന്ന കരങ്ങളിൽ പഠിച്ചിരിക്കുന്നു. ഞാനും അതു അനുഭവിക്കുന്നു. അതിനാൽ ജയിൽ പോകുമ്പോൾ ഞാൻ സന്തോഷവാനാണ്.”

“ മാർപാപ്പ ആയിരിക്കുക എന്നാൽ ഒരു മെത്രാനായിരിക്കുക, ഒരു ഇടവക വികാരിയായിരിക്കുക, ഒരു ഇടയനായിരിക്കുക എന്നാണർത്ഥം. ഇപ്പോൾ ഒരു മാർപാപ്പ ഒരു മെത്രാനെപ്പോലെ, ഒരു ഇടവക വികാരിയെപ്പോലെ, ഒരു വൈദീകനപ്പോലെ പെരുമാറിയില്ലങ്കിൽ, അവനു ബൗദ്ധികമായ വളരെ ഉയർന്ന നിലയിലാണങ്കിലും, വളരെ പ്രാധാന്യമുള്ള വ്യക്തിയാണങ്കിലും, നല്ല സ്വാധീന ശക്തി സമൂഹത്തിലുണ്ടെങ്കിലും, അവനു ഹൃദയത്തിൽ സന്തോഷം ഉണ്ടാകില്ലന്നു ഞാൻ മനസ്സിലാക്കുന്നു.  നിനക്കു അറിയേണ്ടിയിരുന്നതിനു ഞാൻ ഉത്തരം നൽകിയോ എന്നനിക്കറിയില്ല.”
(ഫ്രാൻസീസ് പാപ്പയുടെ  With the Smell of the Sheep എന്ന പേരിൽ ഓർബിസ് ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.