സമര്‍പ്പിതജീവിതത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന് പാപ്പായുടെ അവതാരിക

സമര്‍പ്പിതജീവിതത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച് വിവരിക്കുകയും മൂന്ന് ജീവിതാവസ്ഥകളേയും ഒരുപോലെ മൂല്യമുള്ളതായി കണക്കാക്കുമ്പോഴാണ് സഭ ഏറ്റവും സൗന്ദര്യവതിയായി കാണപ്പെടുന്നതെന്ന് പ്രഘോഷിക്കുകയും ചെയ്യുന്ന പുസ്തകത്തിന് ഫ്രാന്‍സിസ് പാപ്പാ അവതാരിക എഴുതി.

“Like Salt and Yeast – Notes for a Theology of the Consecrated Life of the Church” എന്നാണ് പുസ്തകത്തിന്റെ പേര്. ഫാ. വൈലന്റീനോ നതാലിനി, ഫാ. ഫെര്‍ഡിനാന്‍ഡോ ക്യാംപാനാ എന്നീ ഇറ്റാലിയന്‍ ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ ചേര്‍ന്നെഴുതിയതാണ് ഈ പുസ്തകം. സമര്‍പ്പിതജീവിതം, സന്യാസം, മിഷന്‍, ആരാധന, ആത്മീയത, വിശുദ്ധി, പരിശുദ്ധ ത്രിത്വം, പരിശുദ്ധ മറിയം, വി. യൗസേപ്പ് തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്.

സഭ എപ്രകാരമാണ് സുന്ദരിയായി കാണപ്പെടുന്നത് എന്ന് അവതാരികയില്‍ പാപ്പാ വിവരിച്ചു. “തന്റെ മണവാളനായ ക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടുന്നതിനാലാണ് സഭ ഇത്രയേറെ സുന്ദരിയായി കാണപ്പെടുന്നത്. മണവാളന്റെ സ്‌നേഹം അവളെ സന്താനഭാഗ്യയും സന്തോഷവതിയുമാക്കുന്നു” – പാപ്പാ കുറിച്ചു.

“മൂന്ന് ജീവിതാവസ്ഥകളാണ് സഭയിലുള്ളത്. ഏകാന്തജീവിതം, വിവാഹജീവിതം, സമര്‍പ്പിതജീവിതം. എന്നാല്‍ ഇവ മൂന്നും മൂന്ന് വ്യത്യസ്ത മേഖലകളല്ല. വലിയ സമുദ്രത്തിലെ മൂന്നു ദ്വീപുകളുമല്ല. പരസ്പരം വളരാനുള്ള സഹായവും പ്രോത്സാഹനവും നല്‍കാന്‍ കടപ്പെട്ടവരാണ് ഈ മൂന്ന് സമൂഹത്തിലുള്ളവരും. ഇവ മൂന്നും ഐക്യത്തില്‍ വ്യാപരിച്ചാലേ തിരുസഭയ്ക്കും അവളുടെ സ്വര്‍ഗ്ഗീയസൗന്ദര്യം കാത്തുസൂക്ഷിക്കാനാവൂ” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.