വി. ഇഗ്നേഷ്യസിന്റെ ജീവിതം വിവരിക്കുന്ന ബുക്കിന് ഫ്രാന്‍സിസ് പാപ്പായുടെ അവതാരിക

വി. ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയവ്യാപാരങ്ങളെക്കുറിച്ച് ഫാ. മിഗുവേല്‍ ഏഞ്ചല്‍ ഫിയോറിറ്റോ എഴുതിയ ‘Seeking and finding the will of God’ എന്ന ബുക്കിന് ഫ്രാന്‍സിസ് പാപ്പാ അവതാരിക എഴുതി. തിങ്കളാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തില്‍ ഈ ബുക്കിനെക്കുറിച്ച് പാപ്പാ പരാമര്‍ശിക്കുകയും ചെയ്തു.

“ഫാ. മിഗുവേലിന്റെ പുസ്‌കത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വാക്ക് ‘സഹായം’ എന്നതാണ്. വി. ഇഗ്നേഷ്യസിന്റെ ജീവിതത്തിലെ ആത്മീയപ്രവര്‍ത്തനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു നിധി തന്നെയാണ് ഈ പുസ്തകം” – പാപ്പാ പറഞ്ഞു. വായനക്കാരന്റെ ജീവിതനവീകരണത്തിന് അത്യധികം സഹായം ചെയ്യുന്ന ഒന്നാണ് ഈ പുസ്തകവും അതിലെ വിവരണവുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ആത്മാവിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയാനും ദൈവഹിതം തിരിച്ചറിയാനും സ്വയം രൂപാന്തരം പ്രാപിക്കാനും സഹായിക്കുന്ന കാര്യങ്ങളാണ് വിശുദ്ധന്റെ ജീവിതം ചൂണ്ടിക്കാട്ടി പുസ്തകത്തില്‍ വിവരിക്കുന്നതെന്നും ജീവിതം മെച്ചപ്പെടുത്താനും അതിനായി ആഗ്രഹിക്കുന്നവരെ സഹായിക്കാനും ഈ ബുക്ക് വായനക്കാരെ പ്രാപ്തരാക്കുമെന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.