രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി പരിശുദ്ധ മറിയത്തിന്റെ മുന്നിൽ പ്രാർത്ഥിച്ച് പാപ്പാ

അമലോത്ഭവ തിരുനാൾ ദിനമായ ഇന്ന് ഫ്രാൻസിസ് പാപ്പാ പിയാസ ദി സ്പാഞ്ഞയിൽ വ്യക്തിപരമായ പ്രാർത്ഥന നടത്തി. രാവിലെ 6.15 -ന് പ്രാർത്ഥിക്കാനായി വന്ന പാപ്പാ രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി പരിശുദ്ധ മറിയത്തോട് പ്രത്യേകം മാദ്ധ്യസ്ഥം യാചിച്ചു.

ഫ്രാൻസിസ് മാർപാപ്പ പരിശുദ്ധ മറിയത്തിന്റെ രൂപത്തിനു മുൻപിൽ വെളുത്ത റോസാപ്പൂക്കളുടെ ഒരു പൂച്ചെണ്ട് വയ്ക്കുകയും ചെയ്തു. രോഗികൾക്കു വേണ്ടിയും യുദ്ധങ്ങളും കാലാവസ്ഥാ പ്രതിസന്ധിയും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.

പിയാസ ദി സ്പാഞ്ഞയിൽ നിന്നും മരിയ മജോർ ബസിലിക്കയിലേക്ക് പാപ്പാ പ്രാർത്ഥനയ്ക്കായി പോയി. അവിടെ വച്ച് പാപ്പാ ‘മരിയ സലൂസ് പോപ്പോളി റൊമാനി’യുടെ ഐക്കണിനു മുന്നിൽ പ്രാർത്ഥിച്ചു. രാവിലെ ഏഴു മണിക്കു ശേഷമാണ് പാപ്പാ വത്തിക്കാനിലേക്ക് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.