വിയറ്റ്നാമിലെ പ്രളയബാധിതർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

വിയറ്റ്‌നാമിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഇരകളായവർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഒക്‌ടോബർ 31 -ന് ഞായറാഴ്‌ച ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനത്തിലാണ് പാപ്പാ പ്രത്യേക പ്രാർത്ഥന നടത്തിയത്.

“പ്രിയ സഹോദരീ സഹോദരന്മാരേ, വിയറ്റ്നാമിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ അനേകർ കഷ്ടത അനുഭവിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഒപ്പം ഈ അടിയന്തരാവസ്ഥയോട് പ്രതികരിക്കാൻ രാജ്യത്തെ അധികാരികൾക്കും പ്രാദേശികസഭക്കും എന്റെ എല്ലാ വിധ പ്രോത്സാഹനവും നൽകുന്നു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.