അപൂർവ്വ രോഗങ്ങൾ ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കായി പ്രാർത്ഥിച്ചു ഫ്രാൻസിസ് പാപ്പാ

അപൂർവ്വ രോഗങ്ങളാൽ വലയുന്ന കുട്ടികൾക്കായി പ്രത്യേകം പ്രാർത്ഥിച്ചു ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന പൊതു പ്രാർത്ഥനയിലാണ് പാപ്പാ രോഗികളായ കുട്ടികൾക്കായി പ്രാർത്ഥിച്ചത്. ദൈവസ്നേഹത്തിന്റെ കരുത്തും ആർദ്രതയും ഈ കുഞ്ഞുങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്ന് പാപ്പാ പ്രാർത്ഥിച്ചു.

“ഇന്ന് ലോക അപൂർവ്വ രോഗ ദിനമാണ്. ഈ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകളെയും ആളുകളെയും ഞാൻ അഭിനന്ദിക്കുന്നു. അപൂർവ്വ രോഗങ്ങൾ ബാധിച്ച കുഞ്ഞുങ്ങളുള്ള കുട്ടികളുടെ കുടുംബങ്ങൾക്കു ഈ സംഘടന നൽകുന്ന പിന്തുണയും സഹായവും വളരെ വലുതാണ്. കഷ്ടപ്പാടുകളുടെയും വേദനകളുടെയും മധ്യത്തിൽ തങ്ങൾ ഒറ്റക്കല്ല എന്ന് ഓർമ്മിക്കുവാനും അനുഭവങ്ങളും വേദനകളും പങ്കുവയ്ക്കുവാൻ ഇടം ഒരുക്കുവാനും ഇത്തരം സംഘടനകൾക്ക് കഴിയുന്നു”- പാപ്പാ ഓർമിപ്പിച്ചു.

6,000 -ത്തിലധികം രോഗങ്ങളെ അപൂർവ രോഗങ്ങളായി പരിഗണിക്കുന്നു. ഇവയിൽ 70% രോഗങ്ങളും ചെറുപ്പത്തിൽ തന്നെ ആരംഭിക്കുന്നതാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.