സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ എല്ലാ മാർപാപ്പമാർക്കു വേണ്ടിയും പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

സകല മരിച്ചവരുടെയും തിരുനാൾ ദിനമായ നവംബർ രണ്ടിന് ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ താഴെയുള്ള മാർപാപ്പമാരുടെ ശവകുടീരങ്ങൾക്കു മുമ്പിൽ പ്രാർത്ഥിച്ചു. റോമിലെ സൈനിക സെമിത്തേരിയിൽ വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥിച്ചതിനു ശേഷമാണ് മാർപാപ്പാമാരുടെ ശവകുടീരങ്ങളിൽ അദ്ദേഹം പ്രാർത്ഥിച്ചത്.

12 അപ്പോസ്തലന്മാരിൽ ഒരാളും കത്തോലിക്കാ സഭയുടെ ആദ്യത്തെ മാർപാപ്പയുമായ വി. പത്രോസിന്റെ ശവകുടീരത്തിനു ചുറ്റുമുള്ള സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഗ്രോട്ടോകളിലാണ് മാർപാപ്പമാരുടെ ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്നത്. കത്തോലിക്കാ സഭയിൽ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ചില മാർപാപ്പമാരുടെ ശവകുടീരങ്ങൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുകൾഭാഗത്താണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.