ആശുപത്രി വാസത്തിനിടെ തന്നെ ചിന്തിപ്പിച്ച ഒരു കാര്യത്തെക്കുറിച്ച് മാര്‍പാപ്പാ

ഈ ഞായറാഴ്ച വത്തിക്കാനിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും പ്രാര്‍ത്ഥന നയിക്കുകയും ചെയ്തത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പായ്ക്ക് കൂടുതല്‍ ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതിനാലാണ് പാപ്പാ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. എന്നാല്‍ ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്ക് മുടക്കം വരാതിരിക്കാനാണ് പാപ്പാ ആശുപത്രിയില്‍ നിന്നു തന്നെ പ്രാര്‍ത്ഥന നയിച്ചത്.

എല്ലാവരേയും പാപ്പാ തന്റെ കരുതലും സ്‌നേഹവും അറിയിക്കുകയും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. “രോഗികള്‍ക്ക് ശരീരത്തിനും ഹൃദയത്തിനും ഒരുപോലെ സൗഖ്യം ആവശ്യമാണ്. രോഗികളെ കേള്‍ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും കരുതുകയും സ്‌നേഹം അറിയിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ രോഗികളെ സ്വാന്തനപ്പെടുത്താന്‍ കഴിയും. അത് അവര്‍ക്ക് വലിയ ആശ്വാസം പകരും” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

അതുപോലെ തന്നെ മികച്ച ആരോഗ്യപരിരക്ഷ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകേണ്ടതിനെക്കുറിച്ചും പാപ്പാ ചൂണ്ടിക്കാട്ടി. ആശുപത്രിവാസത്തിനിടെ ഇക്കാര്യത്തെക്കുറിച്ച് താന്‍ ഏറെ ചിന്തിച്ചുവെന്നും പാപ്പാ പറഞ്ഞു. അതിനായി എല്ലാവരും പരസ്പരം എല്ലാവരേയും സഹായിക്കാന്‍ തയാറാകണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. രോഗികളുടെ ആശ്വാസമായ മറിയത്തോട് ഇക്കാര്യത്തില്‍ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.