മാർച്ച് മാസത്തെ പാപ്പായുടെ പ്രത്യേക നിയോഗം പ്രസിദ്ധീകരിച്ചു

അനുരഞ്ജനത്തിന്റെ സംസ്‌കാരം രൂപപ്പെടുത്തുക എന്നതാണ് മാർച്ച് മാസത്തെ പാപ്പായുടെ പ്രത്യേക നിയോഗം. ഈ നോമ്പുകാലത്ത് നാം അനുരഞ്ജനത്തിലേക്ക് കൂടുതൽ വളരേണ്ടതിന്റെ ആവശ്യകത പാപ്പാ ഊന്നിപ്പറയുന്നു.

“ദൈവത്തിന്റെ അനന്തമായ കരുണയെ ആസ്വദിക്കാനായി അനുരഞ്ജനത്തിന്റെ സംസ്കാരം ആഴത്തിൽ ജീവിക്കുവാൻ ഇടയാകട്ടെ. ദൈവം നൽകുന്ന പാപമോചനം വഴി സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒരു ഈസ്റ്റർ ആഘോഷിക്കുവാൻ ഇടയാകട്ടെ” – പാപ്പാ ഓർമ്മിപ്പിച്ചു.

നോമ്പുകാല സന്ദേശത്തിലും ദൈവവുമായി അനുരാഞ്ജനപ്പെടേണ്ട ആവശ്യകതയെ പാപ്പാ ഊന്നിപ്പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.