ഓഗസ്റ്റ് മാസത്തിലെ പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം

ഓഗസ്റ്റ് മാസത്തിലെ തന്റെ പ്രാര്‍ത്ഥനാ നിയോഗം ഫ്രാന്‍സിസ് പാപ്പാ വെളിപ്പെടുത്തി. സഭയുടെ പരിവര്‍ത്തനത്തിനായാണ് പാപ്പാ ഈ മാസത്തെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുന്നതും ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാര്‍ത്ഥന ചോദിക്കുന്നതും.

പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായിക്കൊണ്ട് പ്രാര്‍ത്ഥനയുടേയും പരസ്‌നേഹ പ്രവര്‍ത്തികളുടേയും സേവനത്തിന്റേയും അനുഭവത്തിലൂടെ സ്വയം വിചിന്തനം ചെയ്യുക, നമ്മെത്തന്നെ പരിവര്‍ത്തനം ചെയ്തുകൊണ്ട് സഭയെ നവീകരിക്കുക എന്നതാണ് ഈ മാസം നിയോഗമായി താന്‍ ഓരോരുത്തര്‍ക്കും സമര്‍പ്പിക്കുന്നതെന്നും പാപ്പാ സൂചിപ്പിച്ചു.

‘സുവിശേഷവത്കരണമാണ് സഭയുടെ ദൗത്യവും വിളിയും. സഭയുടെ വ്യക്തിത്വവും സുവിശേഷവത്കരണത്തിലാണ്. ഈ ദൗത്യവും വിളിയും നവീകരിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഈ മാസത്തെ പ്രാര്‍ത്ഥനകള്‍ നാം സമര്‍പ്പിക്കേണ്ടത്. അതാകട്ടെ, അനുദിന ജീവിതത്തില്‍ ദൈവേഷ്ടം നിറവേറ്റിക്കൊണ്ടുമാകണം. പരിശുദ്ധാത്മാവിന്റെ സഹായം ഇക്കാര്യത്തില്‍ തേടുകയും ചെയ്യാം’ – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.