ആഗസ്റ്റ് മാസത്തിലെ പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം സമുദ്രത്തൊഴിലാളികള്‍ക്കുവേണ്ടി

ആഗസ്റ്റു മാസത്തിലെ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം മത്സ്യത്തൊഴിലാളികള്‍, കപ്പല്‍ ജീവനക്കാര്‍ തുടങ്ങിയ സമുദ്രജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി. വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ തന്റെ പ്രാര്‍ത്ഥനാ നിയോഗം അറിയച്ചത്.

മനുഷ്യവംശത്തിലെ ഓരോ അവസരത്തിലും കൂടുതല്‍ പ്രാര്‍ത്ഥനാസഹായം ആവശ്യമുള്ളവരെ പ്രത്യേകം തിരഞ്ഞെടുത്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് ഓരോ മാസത്തേയും പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗവും അതിനുള്ള ആഹ്വാനവും കൊണ്ട് ഉദ്ദേശിക്കുന്നത്. അനേകായിരങ്ങള്‍ പാപ്പായുടെ പ്രാര്‍ത്ഥനാശൃംഖലയില്‍ പങ്കാളികളാവുകയും ചെയ്യാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.