ഡിസംബർ മാസം കുരുന്നുകൾക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ഏറ്റവും ചെറിയ തലമുറയുടെ ഭാവിക്കായി ഡിസംബർ മാസത്തിലെ പ്രാർത്ഥനാനിയോഗങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ. പ്രതിമാസ പ്രാർത്ഥനാ നിയോഗം വിശദീകരിക്കുന്ന വീഡിയോ സന്ദേശം പുറത്തിറക്കുകയായിരുന്നു പാപ്പ.

പാർശ്വവൽക്കരിക്കപ്പെട്ട, ദുരുപയോഗം ചെയ്യപ്പെടുന്ന, ഉപേക്ഷിക്കപ്പെട്ട, വിദ്യാഭ്യാസം ലഭിക്കാത്ത, വൈദ്യസഹായം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ നിലവിളിയാണ് ദൈവം ആദ്യം ശ്രവിക്കുന്നത്. താൻ അനുഭവിച്ച പീഡനങ്ങളോട് പ്രതികരിക്കാതെ ലോകത്തിലേയ്ക്ക് വന്ന ക്രിസ്തുതന്നെയാണ് ഇവരോരോരുത്തരുടെയും ഉള്ളിലുള്ളത്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണിലൂടെയാണ് ക്രിസ്തു നമ്മെ നോക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രാർത്ഥനയുടെ വലിയ സംരക്ഷണം നാം അവർക്ക് ഒരുക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

കുട്ടികളുടെ ഭാവിക്ക് മുൻഗണന നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഓരോ രാജ്യവും തീരുമാനമെടുക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.