നൂറു വയസുകാരനായ എഡ്ഗര്‍ മോറിന് പാപ്പായുടെ ആശംസാ സന്ദേശം

തത്വശാസ്ത്രജ്ഞനും സോഷ്യോളജിസ്റ്റുമായ എഡ്ഗര്‍ മോറിന്‍ എന്ന വ്യക്തിയ്ക്ക് അദ്ദേഹത്തിന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ കത്തയച്ചു. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇനിയും ഏറെക്കാലം ജിവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് പാപ്പാ ആശംസിച്ചത്.

1921 ജൂലൈ 8 -നാണ് എഡ്ഗര്‍ മോറിന്‍ ജനിച്ചത്. തന്റെ രചനകളുടേയും പ്രസിദ്ധീകരണങ്ങളുടേയും പേരില്‍ ഏറെ പ്രശസ്തനായ വ്യക്തി കൂടിയാണ് അദ്ദേഹം. പാപ്പായ്ക്കു വേണ്ടി ടെലഗ്രാം സന്ദേശം അയച്ചത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിനാണ്. സംസ്‌കാരത്തിലും സമൂഹത്തിലും മോറിന്‍ ചെലുത്തിയ സ്വാധീനം എന്ന വിഷയത്തില്‍ യുണെസ്‌കോ നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ വച്ചാണ് ഈ കത്ത് വായിക്കപ്പെട്ടത്.

“ലോകം കടന്നുപോയ വലിയ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷിയാകാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സംഭവബഹുലവും ഫലപുഷ്ടവുമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെ ആധുനികലോകത്തെ മികച്ച രീതിയില്‍ വഴികാട്ടാനും പ്രത്യാശയില്‍ നയിക്കാനും അപകടങ്ങളും വെല്ലുവിളികളും നേരിടാനും സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയും” – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.