റോം രൂപതയ്ക്കായി ഒമ്പത് വൈദികരെ ഫ്രാന്‍സിസ് പാപ്പാ അഭിഷേകം ചെയ്യും

ഒമ്പത് ഡീക്കന്മാരെ ഏപ്രില്‍ 25 ഞായറാഴ്ച, സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വച്ച് ഫ്രാന്‍സിസ് പാപ്പാ റോം രൂപതയുടെ വൈദികരായി അഭിഷേകം ചെയ്യും. ഒമ്പത് പേരും തൈലാഭിഷേകത്തിന് മുന്നോടിയായി ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

ഏപ്രില്‍ 25 ഞായറാഴ്ച നല്ലിടയന്‍ ദിനമാണെന്ന പ്രത്യേകതയുമുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുക. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.

വൈദികാര്‍ത്ഥികളായ ഒമ്പതു പേരും വിവിധ രൂപതാ സെമിനാരികളിലാണ് ആദ്യം പഠിച്ചതെങ്കിലും പിന്നീട് റോമിലെ പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയുടെ ഭാഗമാകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.