സന്തോഷത്തിലും സന്താപത്തിലും ജീവിതത്തിന് അർത്ഥം നൽകുന്നത് ഈശോയാണ്: ഫ്രാൻസിസ് പാപ്പാ

സന്തോഷത്തിലും സന്താപത്തിലും നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നത് ഈശോയാണെന്ന് ഫ്രാൻസിസ് പാപ്പാ. ഡിസംബർ 31 -ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാപ്പാ നൽകിയ പുതുവത്സരത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്.

“നമ്മുടെ ദൈനംദിന യാത്രയിൽ നമുക്ക് ഈശോയെ അനുഗമിക്കാം. അവൻ സമയത്തെ അതിന്റെ പൂർണ്ണതയിലേക്ക് കൊണ്ടുവരുന്നു, നാം ചെയ്യുന്ന കാര്യങ്ങൾക്കും നാം ജീവിക്കുന്ന ദിവസങ്ങൾക്കും അവൻ അർത്ഥം നൽകുന്നു. സന്തോഷകരമായ സമയങ്ങളിലും ദുഖകരമായ സമയങ്ങളിലും നമുക്ക് അവനെ ആശ്രയിക്കാം. അവൻ നമുക്ക് നൽകുന്ന പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശയാണ്.” -പാപ്പാ പറഞ്ഞു.

ദൈവമാതാവിന്റെ തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ നടന്നു. ഫ്രാൻസിസ് പാപ്പാ മുഖ്യ പ്രസംഗം നടത്തുകയും കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.