ആമസോൺ മേഖലയിലെ എക്യുമെനിക്കൽ സമ്മേളനം ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസിസ് പാപ്പാ

ആമസോൺ മേഖലയിലെ എക്യുമെനിക്കൽ സമ്മേളനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 20 -ന് വത്തിക്കാൻ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. പാൻ-ആമസോണിയൻ മേഖലയിലെ 2019 -ലെ മെത്രാന്മാരുടെ സിനഡിന്റെ ശുപാർശ പ്രകാരം 2020 -ൽ ലാറ്റിൻ അമേരിക്കയിലെ ബിഷപ്പുമാർ ആമസോണിന്റെ എക്യുമെനിക്കൽ സഭാസമ്മേളനത്തിന് ആരംഭം കുറിച്ചു.

സഭാശരീരത്തിന് മതിയായ രൂപം നൽകാൻ എന്തു സഹായം വേണമെങ്കിലും നൽകിക്കൊണ്ട് ഈ പ്രക്രിയയെ പിന്തുടരാനും അനുഗമിക്കാനും ബിഷപ്പുമാർക്ക് ഫ്രാൻസിസ് പാപ്പ നിർദ്ദേശം നൽകിയതായി ഹോളി സീ പ്രസ് ഓഫീസ് ഒക്ടോബർ 20 -നു പറഞ്ഞു.

ഔദ്യോഗിക അംഗീകാരം നൽകിക്കൊണ്ട്, ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞു: “ആമസോൺ രൂപതകളുടെ പൊതു ഇടയപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഈ പ്രദേശത്ത് വിശ്വാസജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.