പുതിയ അഭിഭാഷകരെയും വത്തിക്കാൻ കോടതിയിലെ ജഡ്ജിമാരെയും നാമനിർദ്ദേശം ചെയ്ത് പാപ്പാ

ഫ്രാൻസിസ് മാർപ്പാപ്പ റോം പ്രോസിക്യൂട്ടറെ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് അപ്പീൽ കോടതിയുടെ പബ്ലിക് പ്രോസിക്യൂട്ടറായി തിരഞ്ഞെടുത്തു. പുതിയ രണ്ടു ജഡ്ജിമാരെ ഇതേ കോടതിയിലേക്കു നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. ഇറ്റാലിയൻ ജഡ്ജിയായ മാസ്സിമോ മാസ്സല്ല ഡുച്ചി ടെറി, റോമൻ റോട്ട അംഗമായ മോൺസിഞ്ഞോർ ഫ്രാൻസിസ്‌കോ വിസ്‌കോം എന്നിവരെയാണു പാപ്പാ നാമനിർദ്ദേശം ചെയ്തത്. നീതിന്യായ വകുപ്പിന്റെ രക്ഷാധികാരിയായി കാറ്റിയ സംമേറിയ ചുമതലയേറ്റു. വത്തിക്കാൻ കോടതിയിലെ ആദ്യ വനിതാ അഭിഭാഷകയാണ് കാറ്റിയ.

വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ അപ്പീൽ കോടതിയിലെ വിവിധ തലമുറയിൽ ഉള്ള അഭിഭാഷകരുടെ ഈ നിയമനങ്ങൾ വലിയ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. നിയമിക്കപ്പെട്ടിരിക്കുന്ന എല്ലാവരും തന്നെ അവരുടെ മേഖലയിൽ അഗ്രഗണ്യരും വളരെയധികം കാലത്തെ അനുഭവ സമ്പത്തുള്ളവരുമാണ്. ഇറ്റലിയിലെ നിയമ വ്യവസ്ഥിതിയെക്കുറിച്ച് ഗ്രാഹ്യമുള്ളവരും വിവിധ കോടതികളിലും നിയമ നിർമ്മാണ സഭകളിലും പ്രവർത്തിച്ചിട്ടുള്ളതും ആയ ഇവരുടെ നിയമന പ്രഖ്യാപനം വെള്ളിയാഴ്ചയാണ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.