പൊന്തിഫിക്കൽ അക്കാദമിയിലേക്ക് പ്രമുഖ ഭൗതിക ശാസ്ത്രജ്ഞയെ നിയമിച്ചു ഫ്രാൻസിസ് മാർപാപ്പ

യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിന്റെ (സിഇആർഎൻ) ഡയറക്ടർ ജനറലിനെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലേക്ക് നിയമിച്ച് ഫ്രാൻസിസ് പാപ്പാ. ഫാബിയോള ഗിയാനോട്ടി എന്ന ഭൗതിക ശാസ്ത്രജ്ഞയെ അക്കാദമിയുടെ അംഗമായി മാർപ്പാപ്പ നാമകരണം ചെയ്തതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

ഇറ്റലിയിലെ പരീക്ഷണാത്മക കണിക ഭൗതിക ശാസ്ത്രജ്ഞയായ ഗിയാനോട്ടി, ഫ്രാൻസിന്റെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തിയിലുള്ള ലബോറട്ടറിയിൽ ലോകത്തിലെ ഏറ്റവും വലിയ അറ്റോമിക് ആക്സിലറേറ്റർ പ്രവർത്തിക്കുന്ന CERN- ന്റെ ആദ്യത്തെ വനിതാ ഡയറക്ടർ ജനറലാണ്. 2012 ജൂലൈ 4 -ന് ഹിഗ്സ് ബോസൺ കണിക കണ്ടെത്തി. 2018 -ൽ ന്യൂയോർക്ക് ടൈംസ് ജിയാനോട്ടിയെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭൗതിക ശാസ്ത്രജ്ഞരിൽ ഒരാളായി വിശേഷിപ്പിച്ചിരുന്നു.

1603 -ൽ റോമിൽ സ്ഥാപിതമായതാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ്. 1847 -ൽ പയസ് ഒമ്പതാമൻ മാർപ്പാപ്പ അക്കാദമിയെ പൊന്തിഫിക്കൽ അക്കാദമി ഓഫ് ന്യൂ ലിൻക്സായി പ്രഖ്യാപിച്ചു. 1936 ൽ പയസ് പതിനൊന്നാമൻ മാർപ്പാപ്പയാണ് നിലവിലുള്ള പേര് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.