മാതൃദിനത്തില്‍ ലോകത്തിലെ എല്ലാ അമ്മമാരേയും അഭിനന്ദിച്ച് മാര്‍പാപ്പ

ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മാതൃദിനം കൊണ്ടാടുന്ന മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, ലോകത്തിലെ എല്ലാ അമ്മമാരേയും അഭിവാദ്യം ചെയ്തും അഭിനന്ദിച്ചും മാര്‍പാപ്പ. “ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്റെ ആശംസകള്‍ നേരുന്നു. മരണത്തിനു കീഴടങ്ങിയ അമ്മമാരേയും പ്രത്യേകം അനുസ്മരിക്കുന്നു. എല്ലാ അമ്മാര്‍ക്കും അഭിനന്ദനങ്ങള്‍” – പാപ്പാ പറഞ്ഞു.

മാതൃദിനാശംസകള്‍ നേര്‍ന്നതിനുശേഷം കാബൂളിലും കൊളംബിയയിലും അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ക്ക് അവസാനമുണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥന തേടുകയും ഫൈബ്രോമയാല്‍ജിയ എന്ന, മാംസപേശികളിലും അസ്ഥികളിലും വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്ന ഒരുതരം രോഗത്തിലൂടെ കടന്നുപോകുന്ന എല്ലാവരേയും തന്റെ പ്രാര്‍ത്ഥന അറിയിക്കുകയും ചെയ്തു. മേയ് 12-നാണ് അന്താരാഷ്ട്ര ഫൈബ്രോമയാല്‍ജിയ ദിനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.