ഒരു സഭ, ഒരു വീട്, ഒരു കുടുംബം: കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും ദിനത്തില്‍ പാപ്പാ നല്‍കിയ സന്ദേശം

സാഹോദര്യത്തിന്റെയും കൂടെചേര്‍ക്കലിന്റെയും പ്രാധാന്യവും മഹത്വവും ചൂണ്ടിക്കാട്ടി 2021 ലെ 107- ാമത് കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും ലോകദിനത്തിന് മുന്നോടിയായി പാപ്പാ ഒരു സന്ദേശം നല്‍കിയിരുന്നു – “നിങ്ങള്‍ ആരാണെന്നതോ എവിടെയാണെന്നതോ പ്രശ്നമല്ല. മാമ്മോദീസാ സ്വീകരിച്ച എല്ലാ വ്യക്തികളും ഓരോ സ്ഥലത്തേയും പ്രാദേശിക സഭാസമൂഹത്തിലെ അംഗങ്ങളാണ്. ഒരു വീട്ടിലെ താമസക്കാരാണ്, ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്”എന്നതാണ് ആ സന്ദേശം.

ദിനാചരണത്തിനു മുന്നോടിയായി കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗം പുറത്തിറക്കിയ ‘ഒരു സഭ, ഒരു വീട്, ഒരു കുടുംബം’ എന്നു പേരിട്ട ഒരു വീഡിയോയില്‍ പാപ്പായുടേതായി മുകളില്‍ സൂചിപ്പിച്ച സന്ദേശത്തോട് സാമ്യമുള്ള കാര്യങ്ങളാണ് വിവരിക്കുന്നത്. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ തങ്ങളെ ഒരംഗത്തെപ്പോലെ ഇടവകയില്‍ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത അനുഭവങ്ങളെക്കുറിച്ച് നിരവധി അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും വീഡിയോയില്‍ വിവരിക്കുന്നുണ്ട്.

‘നിങ്ങള്‍’, ‘അവര്‍’ തുടങ്ങിയ പ്രയോഗങ്ങളില്‍ നിന്നെല്ലാം മാറി ഒരു വലിയ ‘ഞങ്ങളിലേയ്ക്ക്’ ചുവടുവയ്ക്കണമെന്നുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം ലോകത്തിന്റെ വിവിധ കോണുകളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് പ്രസ്തുത വീഡിയോയും അതില്‍ വിവരിച്ചിരിക്കുന്ന നിരവധി അനുഭവങ്ങളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.