സ്നേഹം വിസ്മയം തീർക്കുന്നു: ഫ്രാൻസിസ് പാപ്പാ

സ്നേഹം വിസ്മയം തീർക്കുന്നുവെന്ന് മാർപ്പാപ്പാ. ചൊവ്വാഴ്‌ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“സ്നേഹം പ്രയോജനത്തിനും സൗകര്യത്തിനും കടമയ്ക്കും അപ്പുറം പോകുന്നു; സ്നേഹം വിസ്മയം ജനിപ്പിക്കുന്നു, സർഗ്ഗാത്മകവും സൗജന്യമായി നല്കപ്പെട്ടതുമായ തീക്ഷ്ണതയ്ക്ക് പ്രചോദനമേകുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്. വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ, സാധാരണ, അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒൻപത് ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.