വാല്‍ഡേഷ്യന്‍ സഭാ സിനഡിന് പാപ്പായുടെ ആശീര്‍വാദം

വാല്‍ഡേഷ്യന്‍ സഭാ സിനഡിന് ആശംസകളും അനുഗ്രഹവും അറിയിച്ച് പാപ്പാ സന്ദേശം നല്‍കി. ക്രിസ്തുവുമായി ഐക്യത്തില്‍ മുന്നേറാന്‍ ഏവര്‍ക്കും കടമയുണ്ടെന്നും പാപ്പാ തദവസരത്തില്‍ വ്യക്തമാക്കി.

ആഗസ്റ്റ് 22 – 25 തീയതികളില്‍ ഇറ്റാലിയന്‍ ടൗണായ ടോര്‍ പെല്ലിസിലാണ് സമ്മേളനം നടക്കുന്നത്. പാസ്റ്റര്‍മാരും വിവിധ പ്രാദേശികസഭകളുടെ പ്രതിനിധികളും പങ്കുചേരുന്ന സമ്മേളനത്തില്‍ ഇറ്റാലിന്‍ സ്റ്റേറ്റും പ്രാദേശികസഭകളും തമ്മലുള്ള ബന്ധത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുക.

‘വാല്‍ഡേഷ്യന്‍സും കത്തോലിക്കരും തമ്മിലുള്ള ബന്ധം വളരുന്നതില്‍ കൂടുതല്‍ സന്തോഷം. സുവിശേഷം നല്‍കുന്ന സന്തോഷത്തിന്റെ സാക്ഷികളും നീതിയും സമാധാനവും ഐക്യവും പുലരുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഏറ്റവും എളിയവരും അവശരുമായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.