കരുണയുടെ വനിതകളും മനുഷ്യത്വത്തില്‍ മികച്ചവരുമാകുക; സമര്‍പ്പിത സന്യസ്തരോട് മാര്‍പാപ്പ

നിങ്ങളുടെ ദൈവവിളി പ്രത്യാശയുടെയും ദൈവത്തോടുള്ള വിശ്വസ്തതയുടെയും അടയാളമാണെന്ന്, സമര്‍പ്പിത സന്യസ്തരോട് മാര്‍പാപ്പ. സന്യസ്താഭിഷേക തിരുക്കര്‍മ്മ പരിഷ്‌കാര പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

‘നിങ്ങളുടെ ദൈവവിളിയുടെ മഹിമ സഭയുടെ ഐക്യത്തില്‍ പ്രകടമാണ്. കാരണം, സഹോദര സ്‌നേഹത്തിന്റെ പ്രകടനമാണ് നിങ്ങളുടെ ഓരോ ശുശ്രൂഷയും. ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ മുഖം, ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്താനുള്ള കടമയും ദൗത്യവുമാണ് ദൈവവിളിയിലൂടെ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതും’. പാപ്പാ പറഞ്ഞു.

‘ എല്ലാവരേയും പ്രത്യേകിച്ച് ഏറ്റവും പാവപ്പെട്ടവനെ സ്‌നേഹിക്കുന്നത് തുടരുക. സഭയ്ക്ക് മുഴുവനും അത് പ്രചോദനമാകട്ടെ. ആത്മീയവും ഭൗതികവുമായി ദാരിദ്രത്തില്‍ കഴിയുന്നവര്‍ക്കു വേണ്ടി ശുശ്രൂഷ ചെയ്യുക. അവശനേയും രോഗിയേയും മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവരേയും വൃദ്ധരേയും യുവാക്കളേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും അനാഥരേയും ദൈവസ്‌നേഹത്തിലേയ്ക്ക് അടുപ്പിക്കുക. അതുവഴി കരുണയുടെ വനിതകളായി, മനുഷ്യത്വത്തിന്റെ വക്താക്കളായി നിങ്ങള്‍ മാറുക’. പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.