രോഗികളോട് പുലര്‍ത്തേണ്ട മനുഷ്യത്വത്തിന്റെ അളവിനെക്കുറിച്ച് മാര്‍പാപ്പ

രോഗികളോട് പൊതുസമൂഹം പുലര്‍ത്തേണ്ട മാനവികതയുടെ അളവിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. രോഗീശുശ്രൂഷയില്‍ പുലര്‍ത്തേണ്ട കടമകളെക്കുറിച്ച് വെള്ളിയാഴ്ചയാണ് പാപ്പാ സംസാരിച്ചത്. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

“ക്ലിനിക്കല്‍ ഡയറിയില്‍ രേഖപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഓരോ രോഗിക്കും പറയാനുണ്ട്, ജീവിതാനുഭവങ്ങളുണ്ട്. അതുകൊണ്ടു തന്നെ താന്‍ നല്ല രീതിയില്‍ ശുശ്രൂഷിക്കപ്പെടുന്നുവെന്നു തോന്നിയാല്‍ ചികിത്സയോടും മരുന്നിനോടുമെല്ലാമുള്ള രോഗിയുടെ മനോഭാവത്തില്‍ വ്യത്യാസം ഉണ്ടാവുകയും രോഗി എത്രയും വേഗം സുഖം പ്രാപിക്കുകയും ചെയ്യും. ആരോഗ്യരംഗത്ത് വിവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുത്തന്‍ പ്രതീക്ഷകളും ആത്മവിശ്വാസവും നേടിയെടുക്കാനും രോഗികളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിലൂടെ സാധിക്കും” – പാപ്പാ പറഞ്ഞു.

സെപ്റ്റംബര്‍ പത്തു മുതല്‍ പതിമൂന്നു വരെ ഓണ്‍ലൈനായി നടത്തിയ അന്താരാഷ്ട്ര ഗൈനക്കോളജിക്ക് കാന്‍സര്‍ സൊസൈറ്റിയുടെ സംഗമത്തിലാണ് പാപ്പാ രോഗികളോട് പ്രത്യേകിച്ച്, ഗുരുതര രോഗബാധിതരായവരോട് പുലര്‍ത്തേണ്ട സമീപനത്തെക്കുറിച്ച് സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.