ഫ്രഞ്ച് പ്രസിഡന്റുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി

നവംബർ 26 -ന് വത്തിക്കാനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ യൂണിയൻ കൗൺസിൽ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ഫ്രാൻസ് ഒരുങ്ങുന്നതിനിടെയാണ് സന്ദർശനം.

‘ലെബനൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഫ്രാൻസിന്റെ പ്രതിബദ്ധത’ എന്ന വിഷയത്തിൽ വത്തിക്കാൻ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി പ്രസിഡന്റ് ചർച്ച നടത്തി. അതിനു മുൻപ് മാർപാപ്പയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ച ഒരു മണിക്കൂർ നേരം നീണ്ടുനിന്നു.

“ചർച്ചകൾക്കിടയിൽ, അടുത്തിടെ ഗ്ലാസ്‌ഗോയിൽ നടന്ന COP-26 (കാലാവസ്ഥാ ഉച്ചകോടി) ഫലത്തിന്റെ വെളിച്ചത്തിൽ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ വരാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡൻസിയുടെ സാധ്യതകളെക്കുറിച്ചും വീക്ഷണങ്ങൾ ചർച്ച ചെയ്തു” – വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

സിറിയൻ, ലിബിയൻ, അഫ്ഗാൻ പ്രതിസന്ധികളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകൾക്കു വേണ്ടിയുള്ള മാനുഷികസഹായം നൽകുമെന്ന് പ്രസിഡന്റ് ഉറപ്പു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.