ഫ്രാൻസിസ് മാർപാപ്പ സൈപ്രസിലെ ചീഫ് റബ്ബിയുമായി കൂടിക്കാഴ്ച നടത്തി

ഫ്രാൻസിസ് മാർപാപ്പ സൈപ്രസിലെ ചീഫ് റബ്ബിയുമായി കൂടിക്കാഴ്ച നടത്തി. ഫ്രാൻസിസ് മാർപാപ്പ റബ്ബി ആരി സീവ് റാസ്കിനെ കാണുകയും അദ്ദേഹം മുഖേന സൈപ്രസിലെ ജൂതസമൂഹത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഡിസംബർ മൂന്നിന് വിശുദ്ധ കുർബാനക്കു ശേഷം അപ്പോസ്തോലിക് നൂൺഷ്യേച്ചറിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സൈപ്രസിലെ മുഖ്യ റബ്ബി, റബ്ബി ആരി സീവ് റാസ്‌കിനുമായി കൂടിക്കാഴ്ച നടത്തിയത്.

സൈപ്രിയറ്റ് ജൂതസമൂഹത്തിന് പരിശുദ്ധ പിതാവ് റബ്ബി വഴി ആശംസകൾ അയച്ചതായി ഹോളി സീ പ്രസ് ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സൈപ്രസ് ജയിൽ ഡയറക്ടറെ പാപ്പാ അഭിവാദ്യം ചെയ്തു. തടവിലാക്കപ്പെട്ട കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള തടവുകാരിൽ നിന്നും പാപ്പായ്ക്ക് ആശംസകൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.