‘ദി ചോസണ്‍’ പരമ്പരയില്‍ ഈശോയായി വേഷമിടുന്ന ജൊനാഥന്‍ റൗമീ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ഇന്ന്, വത്തിക്കാനില്‍ സവിശേഷമായ ഒരു കൂടിക്കാഴ്ച നടന്നു. ‘ഈശോ’യും ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച. ലോകമെമ്പാടും ശ്രദ്ധേയമായി മാറിയ ‘ദ ചോസണ്‍’ എന്ന ബൈബിള്‍ ടി.വി. പരമ്പരയില്‍ ഈശോ ആയി വേഷമിടുന്ന ജൊനാഥന്‍ റൗമീ, പാപ്പയെ സന്ദര്‍ശിക്കുന്നതാണ് സംഭവം. കഴിഞ്ഞ ദിവസം, വി. പാദ്രേ പിയോയുടെ കബറിടത്തില്‍ ജൊനാഥന്‍ പ്രാര്‍ത്ഥിക്കാനെത്തിയതും ശ്രദ്ധേയമായിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി (ക്രൗഡ് ഫണ്ടിംഗ്) നിര്‍മ്മിക്കുന്ന ‘ദ ചോസണ്‍’ ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള ടി.വി. പരമ്പരയാണ്.

പരമ്പരയിലെ ഓരോ എപ്പിസോഡുകളും യേശുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ സഹായകമായ വിധത്തില്‍ ഹൃദയസ്പര്‍ശിയായ വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരയുടെ ആദ്യത്തെ സീസണ്‍ 180 രാജ്യങ്ങളിലായി അഞ്ചു കോടിയോളം ആളുകളാണ് വീക്ഷിച്ചത്. 50 ഭാഷകളിലായി പരമ്പര ഡബ്ബ് ചെയ്യപ്പെട്ടു.

സാധാരണ ബൈബിള്‍ സിനിമകളില്‍ ഭൂരിഭാഗം സമയവും യേശു മാത്രം രംഗത്തു വരുമ്പോള്‍, ഇവിടെ ബൈബിളിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് നല്കപ്പെട്ടിരിക്കുന്നത് വലിയ പ്രാധാന്യമാണ്. അപ്പസ്‌തോലന്മാര്‍, മറ്റു ശിഷ്യന്മാര്‍, അത്ഭുതങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവരുടെയൊക്കെ ജീവിതപശ്ചാത്തലവും സാഹചര്യങ്ങളും വിശദമായി പ്രദര്‍ശിപ്പിക്കുന്നുണ്ട് ഇവിടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.