ദിവ്യകാരുണ്യ ആരാധനകള്‍ ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ: മാര്‍പാപ്പ

നാം അനുഷ്ഠിക്കുന്ന ദിവ്യകാരുണ്യ ആരാധനകള്‍ ലോകത്തെ മാറ്റിമറിയ്ക്കാനും രൂപാന്തരപ്പെടുത്താനും ഇടയാകട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പാ. കോര്‍പ്പുസ് ക്രിസ്റ്റി തിരുനാള്‍ ആചരണത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴസ് ബസലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് ഈലോക ജീവിതയാത്രയിലും തുടര്‍ന്ന് നിത്യജീവിതത്തിലും അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിലുള്ള കര്‍ത്താവിന്റെ സ്‌നേഹവും സാന്നിധ്യവും എത്രമാത്രം പ്രധാനമാണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തിയത്.

ദൈവത്തിനു വേണ്ടിയുള്ള ദാഹം നമുക്കെല്ലാം എപ്പോഴും ഉണ്ടാകണമെന്നും എന്നാല്‍ ആധുനികലോകത്തില്‍ പലരിലും അത്തരത്തിലുള്ള ദാഹം കാണുന്നില്ലെന്നും പാപ്പാ പറഞ്ഞു. അതുപോലെ തന്നെ ദൈവസാന്നിധ്യത്തെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും കഴിയണമെന്നും അതിന് ഉദാരമായ ഒരു ഹൃദയമുണ്ടാവണമെന്നും ദിവ്യകാരുണ്യ സന്നിധിയില്‍ മേല്‍പറഞ്ഞവയെല്ലാം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“ലോകമെങ്ങും പോയി ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. അനുദിന ജീവിതത്തില്‍ കണ്ടുമുട്ടുന്നവരിലേയ്‌ക്കെല്ലാം ക്രിസ്തുവിനെ പകരാന്‍ നമുക്കാവട്ടെ. ആര്‍ക്കും കടന്നുവരാവുന്നതും കര്‍ത്താവിനെ ദര്‍ശിക്കാന്‍ കഴിയുന്നതുമായ ഒരു അവസ്ഥ സംജാതമാക്കാന്‍ ഏവര്‍ക്കും കഴിയട്ടെ” – പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.