മേയ് മാസത്തിലെ പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം സാമ്പത്തികമേഖലയ്ക്കു വേണ്ടി

2021 മേയ് മാസത്തിലെ തന്റെ പ്രാര്‍ത്ഥനാ നിയോഗം ഫ്രാന്‍സിസ് പാപ്പാ വെളിപ്പെടുത്തി. സാമ്പത്തികലോകത്തിന്റെ അഭിവൃദ്ധിയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടിയാണ് ഈ മാസം പാപ്പാ പ്രാര്‍ത്ഥനാ സഹായം തേടുന്നത്.

യഥാര്‍ത്ഥവും സത്യമുള്ളതുമായ സാമ്പത്തികമേഖല പ്രത്യേകിച്ച്, പ്രതിസന്ധികളില്‍ ഉപകാരപ്പെടുന്ന രീതിയിലുള്ളത്. അതാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. സാധാരണക്കാരന്റെ ജീവിതനിലവാരവും ലോകത്തിന്റെ പൊതുവെയുള്ള സാമ്പത്തിക നിലവാരവും തമ്മില്‍ പ്രകടമായ അന്തരമുണ്ടെന്നും നല്ലൊരു ശതമാനം ആളുകളും തൊഴില്‍രഹിതരാകുന്ന സാഹചര്യമാണുള്ളതെങ്കിലും സാമ്പത്തിക വിപണികള്‍ പണപ്പെരുപ്പവും വിലക്കയറ്റവും കൃത്രിമമായി സൃഷ്ടിക്കുന്നതായി മനസിലാക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യം നിലനില്‍ക്കുന്ന ഒന്നല്ലെന്നും അതേസമയം അപകടകരമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. ഇക്കാരണത്താല്‍ തന്നെ ഈ സിസ്റ്റത്തിന്റെ പേരില്‍ പാവപ്പെട്ടവര്‍ വിഷമിക്കാന്‍ പാടില്ലെന്നും അതുകൊണ്ട് സാമ്പത്തിക അനുമാനങ്ങള്‍ ശ്രദ്ധയോടെ നിയന്ത്രിക്കപ്പെടണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

‘സേവനത്തിനുള്ള, ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗ്ഗമോ മാധ്യമമോ മാത്രമായിരിക്കട്ടെ, സമ്പത്ത്. അല്ലെങ്കില്‍ ജനങ്ങളെ സേവിക്കാനുള്ള ഒരു ഉപകരണം. അതുമല്ലെങ്കില്‍ നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കാനും കരുതാനുമുള്ള ഒരു മാര്‍ഗ്ഗം. ഒരാളെയും പുറകിലാകാത്ത തരത്തിലുള്ള സാമ്പത്തികനയങ്ങള്‍ രൂപപ്പെടട്ടെ” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.