ലാത്‌വിയന്‍ പ്രസിഡന്റുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി

ലാത്‌വിയന്‍ പ്രസിഡന്റ് എജില്‍സ് ലെവിറ്റ്‌സുമായി വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ പ്രസ്സ് ഓഫീസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിനുമായും സ്‌റ്റേറ്റ്‌സ് റിലേഷന്‍സ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡുമായും ലെവിറ്റ്‌സ് കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ നേതാക്കള്‍ ഇരുവരും സംതൃപ്തി അറിയിക്കുകയും രാജ്യങ്ങളുടെ നയതന്ത്രബന്ധത്തിന്റെ നൂറാം വാര്‍ഷികം അനുസ്മരിക്കുകയും ചെയ്തു. ക്രൈസ്തവ വിശ്വാസികളുടെ കാര്യക്ഷമമായ സംഭാവനയ്ക്ക് ലാത്വിയന്‍ നേതാവ് നന്ദി പറയുകയും മാനുഷികമൂല്യങ്ങളുടെ സംരക്ഷണത്തിലും ആത്മീയവളര്‍ച്ചയിലും വ്യക്തിയുടേയും കുടുംബത്തിന്റേയും വളര്‍ച്ചയ്ക്കും നിലനില്‍പ്പിനുമെല്ലാം കത്തോലിക്കാ സഭ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം നന്ദി പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള പൊതുതാല്‍പര്യങ്ങള്‍, പൊതുനന്മയ്ക്കുവേണ്ടി ഒത്തുചേര്‍ന്നു ചെയ്യാവുന്ന കാര്യങ്ങള്‍, സമാധാനവും സാഹോദര്യവും ജനങ്ങളില്‍ വളര്‍ത്താനുതകുന്ന മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.