ഈ കാലഘട്ടത്തിലും സ്ത്രീകളുടെ മേൽ നിലനിൽക്കുന്ന അടിമത്വത്തിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

ആധുനിക കാലഘട്ടത്തിലും സ്ത്രീകളുടെ മേൽ അടിമത്വം നിലനിൽക്കുന്നതിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വി. പൗലോസ് ശ്ലീഹ ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തിൽ എല്ലാ ആളുകളുടെയും സമത്വത്തിന് അടിവരയിട്ടുകൊണ്ട് സംസാരിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

‘യേശുക്രിസ്തുവിൽ നാം തുല്യരാണ്’ എന്ന പൗലോസ് അപ്പസ്തോലന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. എങ്കിലും സ്ത്രീകളുടെ അടിമത്വം ചരിത്രത്തിലുടനീളം നിലനിൽക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാട്ടി. “സ്ത്രീകളെ അവഹേളിക്കുന്ന പദപ്രയോഗങ്ങൾ നാം എത്ര തവണ കേൾക്കുന്നു, പുരുഷനും സ്ത്രീക്കും ഒരേ മാന്യതയും അന്തസ്സുമുണ്ടെന്നു മനസ്സിലാക്കുക. ചരിത്രത്തിലുടനീളം സ്ത്രീകളുടെ അടിമത്വം ദൃശ്യമാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസം നമ്മെ യഥാർത്ഥ മക്കളും അവിടുത്തെ അവകാശികളാക്കുവാനും അനുവദിച്ചു എന്ന് മാർപാപ്പ ഊന്നിപ്പറയുന്നു. ആളുകൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്ന വിവേചനങ്ങൾ ദൈവത്തിന്റെ തിരുമുമ്പിൽ മൂല്യമുള്ളതല്ല. അതിനാൽ യേശുവിന്റെ വീണ്ടെടുപ്പിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം എക്കാലവും നിലനിൽക്കുന്നു” എന്നും പാപ്പാ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.