
ഇറ്റലിയിലെ കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനവും പെന്തക്കൂസ്താ സഭകളും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള പ്രാദേശിക കരിസ്മാറ്റിക്ക് കൂടിയാലോചനാ സമിതിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ സന്ദേശം അയച്ചു. ഇറ്റലിയിലെ ബാരിയില്‍ ശനിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ സമ്മേളനത്തിനാണ് പാപ്പാ സന്ദേശം നല്‍കിയത്.
“ഒരുമയോടെ സേവനം ചെയ്യുക. അത് സാഹോദര്യമാണ്. യേശു നമ്മെ അയക്കുന്നത് അവിടുന്നു നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് പിതാവിന്റെ മുന്നിലുണ്ടെന്നും നമുക്കു തുണയായുണ്ടെന്നും പ്രഖ്യാപിക്കാനാണ്. അതനുസരിച്ച് നിങ്ങള്‍ ചെ്യതുവരുന്ന സേവനങ്ങള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍. ക്രൈസ്തവര്‍ക്കിടയില്‍ നിലവിലുള്ള ഭിന്നതകള്‍ ഐക്യത്തില്‍ വര്‍ത്തിക്കാനും ഒത്തൊരുമിച്ച് ചരിക്കാനും പരസ്പരം ശുശ്രൂഷയേകാനും ക്രൈസ്തവരായ നമുക്ക് തടസ്സമല്ലെന്ന് മനസിലാക്കി ഇനിയും മുന്നോട്ടു പോവുക” – പാപ്പാ പറഞ്ഞു.
1992-ല്‍ സംഘടിപ്പിച്ചതു മുതല്‍ എല്ലാവര്‍ഷവും സമിതി സമ്മേളനം നടത്താറുണ്ട്. ‘സാഹോദര്യം ക്രിസ്തുവില്‍’ എന്നതായിരുന്നു ഇത്തവണത്തെ സമ്മേളനത്തിലെ വിചിന്തന പ്രമേയം.