ഇറ്റാലിയന്‍ ബിഷപ്പുമാരുടെ 74-ാം ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടനം മാര്‍പാപ്പാ നിര്‍വ്വഹിച്ചു

മെയ്‌ 24 മുതല്‍ 27 വരെ റോമില്‍ വച്ചു നടക്കുന്ന ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ 74-ാം പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് പാപ്പാ നിര്‍വ്വഹിച്ചു.

സമ്മേളനസദസ്സിനെ അഭിസംബോധന ചെയ്ത പാപ്പാ മൂന്ന് വിഷയങ്ങള്‍ ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നുവരണമെന്ന് അഭിപ്രായപ്പെട്ടു. സെമിനാരികള്‍, സഭാകോടതികള്‍, സിനഡുകള്‍ എന്നിവയാണ് ആ മൂന്നു വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഈ വര്‍ഷത്തെ ജനറല്‍ അസംബ്ലിയുടെ വിഷയം, ‘മനഃപരിവര്‍ത്തനത്തിന്റെ കാലത്തെ സുവിശേഷപ്രഘോഷണം’ എന്നതാണ്. സഭയുടെ വിവിധ കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രതിനിധികളേയും അദ്ധ്യക്ഷന്മാരേയും സമ്മേളനത്തില്‍ തിരഞ്ഞെടുക്കും.

സഭയുടെ ഏതു പ്രവര്‍ത്തനമായാലും താഴേത്തട്ടില്‍ നിന്ന്, ചെറിയ കൂട്ടായ്മയില്‍ നിന്ന്, ഇടവകകളില്‍ നിന്നു വേണം തുടക്കം കുറിക്കാനെന്നും പാപ്പാ ആമുഖത്തില്‍ സൂചിപ്പിച്ചു. ദൈവമക്കളിലേയ്ക്ക് ജ്ഞാനം പ്രദാനം ചെയ്യുന്ന പ്രവര്‍ത്തനമായതിനാല്‍ ക്ഷമയോടെ വേണം ശുശ്രൂഷ ചെയ്യാനെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. സമ്മേളനത്തിനും അംഗങ്ങള്‍ക്കും പ്രാര്‍ത്ഥനയും അനുഗ്രഹവും നല്‍കിയ ശേഷമാണ് പാപ്പാ മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.