ഫ്രാൻസിസ് മാർപാപ്പ സൈപ്രസിൽ നിന്ന് 50 കുടിയേറ്റക്കാരെ ഇറ്റലിയിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ട്

മാർപാപ്പയുടെ സൈപ്രസ് – ഗ്രീസ് സന്ദർശനത്തിൽ, സൈപ്രസിൽ നിന്ന് 50 കുടിയേറ്റക്കാരെ ഇറ്റലിയിലേക്ക് കൊണ്ടുവരാൻ ഫ്രാൻസിസ് മാർപാപ്പ സഹായിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ സൈപ്രസിലുള്ള കുടിയേറ്റക്കാരെ റോമിലേക്ക് കൊണ്ടുവരാൻ വത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൈപ്രസ് സർക്കാർ വക്താവ് മരിയോസ് പെലെക്കനോസ് വെളിപ്പെടുത്തി.

“വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവാഹവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ന്യായമായ വിതരണത്തിന്റെ ആവശ്യകതയും കാരണം റിപബ്ലിക് ഓഫ് സൈപ്രസ് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വത്തിക്കാൻ അംഗീകരിക്കുന്നു” – പെലെക്കനോസ് പറഞ്ഞു.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഡിസംബർ രണ്ടിന് മെഡിറ്ററേനിയൻ ദ്വീപായ സൈപ്രസിലേക്ക് പുറപ്പെടും. പ്രധാനമായും മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ ദുരവസ്ഥയെ ഈ യാത്രയിൽ പാപ്പാ പ്രത്യേകം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.