ഫ്രാൻസിസ് പാപ്പ ഈ വർഷം സിസ്റ്റൈൻ ചാപ്പലിൽ മാമ്മോദീസ നൽകില്ല

പതിവനുസരിച്ച്, ഈശോയുടെ ജ്ഞാനസ്നാന ദിനത്തിനുശേഷം വരുന്ന ഞായറാഴ്ച പാപ്പാ, സിസ്റ്റൈൻ ചാപ്പലിൽ വത്തിക്കാൻ ജോലിക്കാരുടെ മക്കൾക്ക് മാമ്മോദീസ നൽകിയിരുന്നു. എന്നാൽ, ഈ വർഷം മാമ്മോദീസ ചടങ്ങുകൾ ഉണ്ടാകില്ലെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

ആരോഗ്യസ്ഥിതികൾ കാരണം മുൻകരുതലെന്ന നിലയിലാണ് ഈ വർഷം പരിശുദ്ധ പിതാവ് അദ്ധ്യക്ഷത വഹിക്കുന്ന കുട്ടികളുടെ ജ്ഞാനസ്നാന ചടങ്ങുകൾ സിസ്റ്റൈൻ ചാപ്പലിൽ ആഘോഷിക്കാത്തത്. ഈ വർഷം ബന്ധപ്പെട്ട ഇടവകകളിൽ ആഘോഷിക്കുമെന്നും പ്രസ് ഓഫീസ് അറിയിച്ചു. എപ്പിഫനി തിരുനാളിന് ശേഷമുള്ള ഞായറാഴ്ചയിലാണ് സഭ കർത്താവിന്റെ ജ്ഞാനസ്നാന ദിനമായി ആഘോഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.