ഇറാഖ് യാത്രയിലൂടെ കോവിഡ് തടങ്കലില്‍ നിന്ന് സാധാരണ ജീവിതത്തിലേയ്ക്കുള്ള മടക്കം സാധ്യമായെന്ന് മാര്‍പാപ്പ

ഇറാഖ് യാത്രയിലൂടെ ഒരു വര്‍ഷം നീണ്ട കോവിഡ് തടങ്കല്‍ ജീവിതത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേയ്ക്കുള്ള മടങ്ങി വരവിനും കൂടി അവസരം കിട്ടിയെന്ന് മാര്‍പാപ്പ. ബാഗ്ദാദില്‍ നിന്ന് റോമിലേയ്ക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഇറാക്ക് സന്ദര്‍ശനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ഒരു വര്‍ഷത്തിലേറെയായുള്ള കോവിഡ് പ്രതിരോധത്തിനായുള്ള തടങ്കല്‍ സമാനമായ ജീവിതത്തില്‍ നിന്ന് സാധാരണ ജീവിത്തതിലേയ്ക്കുള്ള മടക്കം കൂടിയായി ഈ യാത്ര എന്ന് പാപ്പാ പറഞ്ഞത്.

അന്താരാഷ്ട്ര വനിതാ ദിന ആശംസകളും പാപ്പാ എല്ലാ വനിതകള്‍ക്കുമായി നേര്‍ന്നു. കുടുംബങ്ങള്‍ക്കും സമൂഹത്തിനുമായി അവര്‍ ചെയ്തു വരുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.