ഇറാഖ് വിദേശകാര്യ മന്ത്രിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

ഇറാഖിന്റെ വിദേശകാര്യ മന്ത്രി ഫുവദ് ഹുസൈനുമായി ഫ്രാന്‍സിസ് പാപ്പാ തിങ്കളാഴ്ച വത്തിക്കാനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മറ്റിയോ ബ്രൂണി അറിയിച്ചു. ഏകദേശം മുപ്പത് മിനിറ്റോളം ഇരുനേതാക്കളും സംസാരിച്ചതായും അടുത്തിടെ ഇറാഖിലേയ്ക്ക് താന്‍ നടത്തിയ സന്ദര്‍ശത്തില്‍ ലഭിച്ച എല്ലാ സ്വീകരണത്തിനും പാപ്പാ അദ്ദേഹത്തോട് നന്ദി പറഞ്ഞതായും മറ്റിയോ ബ്രൂണി മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ, ഇറാഖ് ജനതയെ പാപ്പാ ഒരിക്കല്‍ക്കൂടി തന്റെ സ്‌നേഹവും കരുതലും അറിയിച്ചതായും സാഹോദര്യവും ഐക്യവും സമാധാനവും പരസ്പരമുള്ള കരുതലും ആ ജനതയില്‍ നിറയുന്നതിനായി വീണ്ടും ആശംസിക്കുകയും ചെയ്തു.

2021 മാര്‍ച്ച് അഞ്ച് മുതല്‍ എട്ടു വരെ തീയതികളിലാണ് പാപ്പാ ഇറാഖിലേയ്ക്ക് സന്ദര്‍ശനം നടത്തിയത്. മധ്യ ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ എന്ന വിശേഷണവും ഫ്രാന്‍സിസ് പാപ്പായ്ക്ക് അതിലൂടെ ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.