വിശുദ്ധിയുടെ പാതയിലെത്താൻ ഫ്രാൻസിസ് പാപ്പാ നൽകുന്ന നിർദ്ദേശം

വിശുദ്ധിയുടെ പാതയിലേക്ക് ചരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം സ്വയം കുറ്റപ്പെടുത്തുകയാണ് എന്ന് ഫ്രാൻസിസ് പാപ്പാ. നമുക്ക് സംഭവിക്കുന്ന എല്ലാത്തിനും നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാളുപരി ആ ഒരു ശീലത്തിൽ നിന്ന് മോചിപ്പിക്കാൻ കർത്താവിനോട് ആവശ്യപ്പെടാൻ പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

ലോകത്തെക്കുറിച്ച് വിലപിച്ചുകൊണ്ട് സമയം പാഴാക്കാതിരിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ലോകത്തിലേക്കും ജീവിതത്തിലേക്കും ഹൃദയത്തിലേക്കും നോക്കാൻ യേശു നമ്മെ എപ്പോഴും ക്ഷണിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി.

“സഭയുടെ പിതാക്കന്മാർ ‘വിശുദ്ധിയുടെ വഴി എന്താണ്? എവിടെ നിന്നു ഞാൻ തുടങ്ങണം’ എന്ന് സ്വയം ചോദിച്ചപ്പോൾ സ്വയം കുറ്റങ്ങൾ ഏറ്റെടുക്കുക എന്നതായിരുന്നു അവരുടെ കണ്ടെത്തൽ. നമുക്ക് നമ്മെത്തന്നെ ആഴ്ചയിലൊരിക്കലെങ്കിലും കുറ്റപ്പെടുത്താൻ സാധിക്കുമെങ്കിൽ ഇത് ഒരു ജ്ഞാനമാണ്. അത് നമുക്ക് ഗുണം ചെയ്യും” – പാപ്പാ വ്യക്തമാക്കി. ഹൃദയങ്ങളെ ശുദ്ധീകരിച്ചുകൊണ്ട് നമുക്ക് ലോകത്തെ കൂടുതൽ വൃത്തിയുള്ളതാക്കാമെന്നും പാപ്പാ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.