കൊറോണ വൈറസ് പകർച്ചവ്യാധിയാൽ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരെ അനുസ്മരിച്ച് പാപ്പാ

കൊറോണ വൈറസ് പകർച്ചവ്യാധിയാൽ മരണമടഞ്ഞ ആതുര ശുശ്രൂഷ രംഗത്തുള്ളവരുടെ ത്യാഗത്തെ ഫ്രാൻസിസ് പാപ്പാ അനുസ്മരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. സ്വയം ദാനം ചെയ്യുകയും സമർപ്പിക്കപ്പെടുകയും ചെയ്യേണ്ടിവന്ന സാഹചര്യത്തിൽ അയൽക്കാരനോടുള്ള സ്നേഹത്തിനു സാക്ഷ്യം വഹിക്കുവാൻ, പ്രത്യേകിച്ച് ദുർബലരായവരെ സംരക്ഷിക്കുവാൻ കാണിക്കുന്ന സാക്ഷ്യത്തെക്കാൾ മികച്ചതായി മറ്റൊന്നുമില്ല. അതിലേക്കായി സമൂഹം മുഴുവൻ വെല്ലുവിളി ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മഹാമാരിയിലുടനീളം ആതുര ശുശ്രൂഷ രംഗത്തുള്ളവർ കാണിക്കുന്ന സേവനവും അർപ്പണ ബോധവും തന്നെയാണ് സ്വാർത്ഥതയ്ക്കും വ്യക്തിയാണ് സർവ്വപ്രധാനമെന്ന സിദ്ധാന്തത്തിനും എതിരായ വാക്‌സിൻ എന്നും ദൈവം മനുഷ്യ ഹൃദയങ്ങളിൽ വസിക്കുന്നുവെന്നത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. പൊന്തിഫിക്കൽ അക്കാഡമി ഫോർ ലൈഫ് സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ആണ് പാപ്പാ തന്റെ അനുസ്മരണ പ്രഭാഷണം കത്തിന്റെ രൂപത്തിൽ നൽകിയതും ആർച്ച് ബിഷപ്പ് വിൻസെന്റ് പാഗ്ലിയ അഭിസംബോധന ചെയ്യുകയും ചെയ്തത്.

“അനുയോജ്യമായ സമയത്ത് വീരോചിതമായി തങ്ങളുടെ തൊഴിലിനെ  ഒരു വലിയ ദൗത്യമായിട്ടാണ് കാണുന്നത്.”- പാപ്പാ പ്രശംസിച്ചു. കൊറോണ വൈറസ് മൂലം ഫെബ്രുവരി 18 വരെയുള്ള കണക്കനുസരിച്ച്  ഇറ്റലിയിൽ 324 ഡോക്ടർമാരും നിരവധി നേഴ്‌സുമാരും 95,000 സാധാരണക്കാരും മരണമടഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.