തന്റെ പരിഭാഷകനായിരുന്ന വൈദികനെ ആദരിച്ച് ഫ്രാൻസിസ് പാപ്പാ

തന്റെ ജന്മനാടായ ഫ്രാൻസിലേക്ക് മടങ്ങുന്നതിനു മുൻപ് റോമൻ കൂരിയയിൽ അംഗമായ ഫാ. ജീൻ ലാൻഡൗസിസിനെ ആദരിച്ച് ഫ്രാൻസിസ് പാപ്പാ. പാപ്പായുടെ പ്രസംഗം ഫ്രഞ്ച് ഭാഷയിൽ പരിഭാഷ ചെയ്തിരുന്ന വൈദികനായിരുന്നു ഇദ്ദേഹം.

“ഈ വൈദികൻ വളരെക്കാലമായി എന്റെ പ്രസംഗത്തിന്റെ ഫ്രഞ്ച് പരിഭാഷകനാണ്. സന്തോഷവാനായ ഒരു വൈദികൻ, രക്തസാക്ഷികളോടൊപ്പം ജീവിക്കാൻ കഴിഞ്ഞ ഒരു പുരോഹിതൻ, ഈ വൈദികന്റെ സാക്ഷ്യജീവിതം വലുതാണ്” – പാപ്പാ പറഞ്ഞു.

ഫാ. ജീൻ ലാൻഡൗസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്ന് പുറത്തുപോകുമെങ്കിലും മാർസെയിൽ രൂപതയിൽ തന്റെ ശുശ്രൂഷ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.