പ്രകൃതിദുരന്തങ്ങളാൽ വലയുന്ന രണ്ടു രാജ്യങ്ങൾക്ക് സഹായവുമായി പാപ്പാ

ദുരിതം വിതച്ച വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ കഴിയുന്ന ദക്ഷിണ സുഡാനിലേക്ക് 75,000 ഡോളറും ഗ്രീസിലേക്ക് 50,000 യൂറോയുടെ സഹായവും അയച്ചുകൊടുക്കാൻ ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ പ്രസ് റൂം ഒരു പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണ സുഡാനിലുണ്ടായ ദുരിതത്തിൽ 12,000 -ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആറായിരത്തിലധികം വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. 75,000 ഡോളർ സഹായം പ്രധാനമായും നൽകുന്നത് മലക്കൽ രൂപതയിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായുള്ള സംഭാവന ആയിട്ടാണ്.

ഗ്രീസിന് സഹായം നൽകാനുള്ള പ്രധാനപ്പെട്ട കാരണം, എവിയ ദ്വീപിലെയും അത്തിക്ക ഉപദ്വീപിലെയും പെലോപ്പൊന്നീസ് ഉപദ്വീപിലെയും തീപിടുത്തത്തിലുണ്ടായ നാശനഷ്ടം കണക്കിലെടുത്താണ്. ഈ തീപിടുത്തത്തിൽ 1,00,000 ഹെക്ടറിൽ അധികം ഭൂമിയും വയലും കൃഷിയും കത്തിനശിച്ചു. പരിശുദ്ധ പിതാവ് നൽകുന്ന സഹായം ഈ പ്രദേശത്തിന്റെ പുരോഗതിക്കാണ് ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.