ദൈവത്തിന്‍റെ സ്നേഹത്തിന് സാക്ഷ്യമേകുക: മാർപാപ്പ

പാവപ്പെട്ടവരോട്  സ്‌നേഹത്താലും ഐക്യദാര്‍ഢ്യത്താലും ദൈവത്തിന്റെ സ്‌നേഹത്തിന് സാക്ഷ്യമേകാന്‍ മാര്‍പ്പാപ്പാ പ്രചോദിപ്പിക്കുന്നു.

”നൈറ്റ്‌സ് ഓഫ് കൊളംബസ്” എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്റെ 136-ാം സമ്മേളനത്തിന് വത്തിക്കാന്‍ വക്താവ്   കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ അയയച്ച സന്ദേശത്തിലാണ്, പാപ്പ ക്രിസ്തുവിന് സാക്ഷ്യമേകാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുന്നത്.

സ്‌നേഹം, ഐക്യം, സാഹോദര്യം എന്നിവയാണ്   ”നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ മുഖമുദ്ര. ”കൊളംബസിന്റെ യോദ്ധാക്കള്‍: ഉപവിയുടെ യോദ്ധാക്കള്‍” എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ പ്രമേയം.

ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ധന്യനായ വൈദികന്‍ മൈക്കിള്‍ മാക്ഗിവ്‌നിയെയും പാപ്പാ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു.

വിശ്വാസവും പ്രാര്‍ത്ഥനയും ഉപവിയും സമന്വയിപ്പിച്ചുകൊണ്ട് ക്രിസ്തുവിനെ പിന്‍ചെന്ന ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ധന്യനായ വൈദികന്‍ മൈക്കിള്‍ മാക്ഗിവ്‌നി നമുക്കെന്നും പ്രചോദനം ആയിരുന്നു എന്ന് പാപ്പ പറഞ്ഞു.

വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവകുടുംബത്തിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന  സഹായത്തിനു പാപ്പാ  നൈറ്റ്‌സ് ഓഫ് കൊളംബസിന് നന്ദി അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.