സഭയ്ക്കു വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ വിശ്വാസികളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

ആഗസ്റ്റ് മാസത്തിലെ പ്രത്യേക പ്രാർത്ഥനാ നിയോഗമായിട്ടാണ് ഫ്രാൻസിസ് പാപ്പ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത്. തന്നോടൊപ്പം സഭയ്ക്കു വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരാൻ പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു. സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം പരിഷ്കരിക്കാനുള്ള കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് സഭയ്ക്ക് ലഭിക്കാൻ വേണ്ടിയാണ് പ്രത്യേകം പ്രാർത്ഥിക്കേണ്ടതെന്ന് മാർപാപ്പ പ്രത്യേകം ഓർമ്മിപ്പിച്ചു.

സ്വതന്ത്രമായ സഭയാണ് ഏറ്റവും വിശ്വാസയോഗ്യമായത്” എന്ന് പാപ്പാ മുൻപ് പ്രസ്താവിച്ചിരുന്നു. അതിനാൽ തന്നെ സഭയുടെ നേതാക്കന്മാരെയും പാസ്റ്റർമാരെയും പ്രത്യേകം പ്രാർത്ഥനയിൽ ഓർമ്മിക്കണമെന്നും നാം എല്ലാവരും ക്രിസ്തുവിനാൽ സ്വാതന്ത്രരാക്കപ്പെട്ടവരാണെന്നും അതിനാൽ തന്നെ നമുക്കും ഈ ലോകത്തിൽ സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്മാരാകാം എന്നും പാപ്പാ കൂട്ടിച്ചേർത്തു.

എല്ലാ മാസവും പാപ്പാ പ്രത്യേക പ്രാർത്ഥനാനിയോഗം നൽകാറുണ്ട്. കഴിഞ്ഞ മാസം സാമൂഹിക സൗഹൃദമായിരുന്നു പാപ്പയുടെ പ്രാർത്ഥനാ നിയോഗം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.