വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് സന്യാസിനിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ്‌കൻ സിസ്റ്റർ റാഫേല്ല പെട്രിനിയെ വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലാകുന്ന ആദ്യത്തെ വനിതയും പുരോഹിതഗണത്തിനു പുറത്തു നിന്നുള്ള അംഗവുമാണ് സി. പെട്രിനി. ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗയുടെ സ്ഥാനത്തേക്കാണ് ഈ സന്യാസിനി എത്തുന്നത്.

വത്തിക്കാൻ സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരത്തിന്റെ ഓഫീസാണ് ഗവർണറേറ്റ്. ഒരു പ്രസിഡന്റ്, സെക്രട്ടറി ജനറൽ, വൈസ് സെക്രട്ടറി ജനറൽ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. 52 -കാരിയായ സി. പെട്രിനി, ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്‌സ് ഓഫ് ദി യൂക്കരിസ്റ്റിലെ അംഗമാണ്. 2005 മുതൽ അവർ ജനങ്ങളുടെ സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാനിലെ കോൺഗ്രിഗേഷനിൽ ഉദ്യോഗസ്ഥയാണ്.

റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിൽ (ആഞ്ചെലിക്കം) ക്ഷേമത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും എക്‌ണോമിക് പ്രൊഫസർ കൂടിയാണ് സി. പെട്രിനി. സോഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.