നോമ്പുകാല വിചിന്തനത്തിനായി പതിനേഴാം നൂറ്റാണ്ടിലെ പുസ്തകം റോമൻ കൂരിയയ്ക്കു നൽകി ഫ്രാൻസിസ് പാപ്പാ

നോമ്പുകാലത്തെ ആത്മീയ വിചിന്തനത്തിനും ധ്യാനത്തിനുമായി റോമൻ കൂരിയയിലെ അംഗങ്ങൾക്ക് അമൂല്യമായ ഒരു പുസ്തകം നൽകി ഫ്രാൻസിസ് പാപ്പാ. പേരറിയാത്ത ഒരു സന്യാസിയാൽ പതിനേഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് ഈ പുസ്തകം. ‘കർത്താവിനെ നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുക’ എന്ന അർഥം വരുന്ന ‘അബ്ബി എ ക്യൂറെ ഇൾ സിഗ്നോർ’ എന്ന പുസ്തകമാണ് പാപ്പാ നൽകിയത്. ഇറ്റാലിയൻ മഠമായ സാൻ ബാർട്ടോലോയിലെ സന്യാസിമാരെ ആത്മീയ ജീവിതത്തിൽ വളരാൻ സഹായിക്കുന്നതിനായാണ് ഇത് ആദ്യം എഴുതിയത്.

“നിങ്ങളുടെ ആത്മീയ ധ്യാനത്തിൽ ഞാനും ചേരുന്നു. ‘കർത്താവിനെ ഹൃദയത്തിൽ സൂക്ഷിക്കുക’ എന്ന ഈ പുസ്തകം ആത്മീയ ജീവിതത്തിൽ എല്ലാവരേയും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പരസ്പരം പ്രാർത്ഥനയിൽ ഐക്യപ്പെട്ടും സഹോദര്യത്തിൽ കഴിയുകയും ചെയ്യാം”- പാപ്പാ പുസ്തകം നൽകിക്കൊണ്ട് പറഞ്ഞു.

കൈയെഴുത്തുപ്രതിയുടെ ആദ്യ പതിപ്പ് ഇറ്റാലിയൻ ഭാഷയിൽ 2020 നവംബറിൽ എഡിസിയോണി സാൻ പോളോ 320 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചു. ജസ്യൂട്ട് വൈദികനായ ഡാനിയേൽ ലിബനോറി ഈ പുസ്തകം എഡിറ്റ് ചെയ്തു. “സ്വയം മറികടക്കുന്നതിനും ദൈവത്തിലേക്കു വേഗത്തിൽ പോകുന്നതിനും” ഈ പുസ്തകം ഉപകരിക്കുമെന്ന് ലിബർനോറി തന്റെ ആമുഖത്തിൽ എഴുതിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.