തൊഴിലാളി ദിനത്തിൽ തൊഴിൽരഹിതർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ലോക തൊഴിലാളിദിനത്തിൽ തൊഴിൽരഹിതർക്കു വേണ്ടി പ്രാർത്ഥിച്ച്, ഫ്രാന്‍സിസ് പാപ്പാ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാപ്പാ, തൊഴിൽരഹിതരായവരെ ഓർത്ത് പ്രാർത്ഥിച്ചത്.
‘ആഗോള ദുരന്തം’ എന്നാണ് ലോകത്തിൽ നിലവിലുള്ള താഴ്ന്ന തൊഴിലില്ലായ്മ നിരക്കിനെ പാപ്പാ വിശേഷിപ്പിച്ചത്. തൊഴിൽ കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നവരുടെയും ഏതെങ്കിലും സാഹചര്യം കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടവരുടെയും ജീവിതത്തിലേയ്ക്ക് ഇടപെടൽ നടത്തുന്നതിനായി, തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിനോട് പാപ്പാ, മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്തു.