മതങ്ങൾ ധ്യാനത്തിലും പ്രവർത്തനത്തിലും ഒന്നിക്കണം: സ്ലോവാക്യയിൽ നിന്നും പാപ്പാ 

ആന്തരിക അടിമത്വത്തിൽ നിന്നും മോചിപ്പിക്കപ്പെടണമെങ്കിൽ മതങ്ങൾ ധ്യാനത്തിലും പ്രവർത്തനത്തിലും ഒന്നിക്കണമെന്ന് സ്ലോവാക്യൻ സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സ്ലോവാക്യയിൽ എത്തിച്ചേർന്ന പാപ്പാ തനിക്ക് ഇവിടേയ്ക്ക് ഒരു തീർത്ഥാടകനായി എത്തുവാൻ അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.

“ദൈവത്തിന്റെ ദിവ്യകാരുണ്യ മേശയിൽ എല്ലാ ക്രൈസ്തവരും ഒന്നായിത്തീരട്ടെ, ദരിദ്രരെ സഹായിച്ചുകൊണ്ട് നമുക്കൊരുമിച്ച് യേശുവിനെ സ്വാഗതം ചെയ്യാം. ക്രിസ്തീയ വിശ്വാസം എന്ന് പറയുന്നത് ഒരു സൂചകമാണ്. അത് അഖണ്ഡതയുടെ ഒരു പുളിമാവും വിത്തുമായി പ്രവർത്തിക്കുന്നു,” -പാപ്പാ പറഞ്ഞു.

സ്ലോവാക്യയിലെ സഭയുടെ എക്യുമെനിക്കൽ കൗൺസിൽ അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. സ്ലോവാക്യയിലെ പേപ്പൽ സന്ദർശനത്തിനായി 18 വർഷമാണ് രാജ്യം കാത്തിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.